പരിയാരം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.
പരിയാരം വായാട് മുക്കിലെ പാലക്കോടൻ വീട്ടിൽ നൗഷാദ് (40) നെയാണ് പരിയാരം ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിൽ അറസ്റ്റ് ചെയ്തത്. പരിയാരം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 50 കാരിയാണ് പരാതിക്കാരി.ഈ മാസം 13ന് വൈകുന്നേരം മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം.


ചുടലയിൽ നിന്നും ഓട്ടോയിൽ കയറിയ യുവാവ് യാത്രക്കിടെ സ്ത്രീയെ കയറിപിടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിലായി. കോഴിക്കോട് നല്ലളം സ്വദേശി ഹനീഫ (48) ആണ് പിടിയിലായത്. ഫറോക്ക് പൊലീസ് പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
A young man has been arrested for trying to rape a disabled woman